കേരളം

വയനാട് ഉരുൾപൊട്ടൽ : മ​ര​ണം 155 ആ​യി, ഇന്നത്തെ തെരച്ചിൽ 7 മണിക്ക് പുനരാരംഭിക്കും

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​ര​ണം 155 ആ​യി. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ര്‍​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.211 പേരെ കാണാനില്ലെന്നാണ് വിവരം. രണ്ടാം ദിനം തെരച്ചിൽ രാവിലെ 7 മണിക്ക് പുനരാരംഭിക്കും

ചാ​ലി​യാ​റി​ലൂ​ടെ ഒ​ഴു​കി 26 മൃ​ത​ദേ​ഹ​ങ്ങ​ള്‍ നി​ല​മ്പു​രി​ലെ​ത്തി​യെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഈ ​മൃ​ത​ദേ​ഹ​ങ്ങ​ള്‍ നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​രു​ള്‍​പൊ​ട്ട​ല്‍ ക​ന​ത്ത നാ​ശം​വി​ത​ച്ച ചൂ​ര​ല്‍​മ​ല​യി​ല്‍ നി​ര്‍​മി​ച്ച താല്‍​കാ​ലി​ക പാ​ല​ത്തി​ലൂ​ടെ അ​ഞ്ഞൂ​റി​ല​ധി​കം പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. സൈ​ന്യ​വും കേ​ര​ള ഫ​യ​ര്‍ ഫോ​ഴ്‌​സും ചേ​ര്‍​ന്നാ​ണ് പാ​ലം നി​ര്‍​മ്മി​ച്ച​ത്.

ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് മു​ണ്ട​ക്കൈ, പു​ഞ്ചി​രി​മു​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന എ​ല്ലാ​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ഈ ​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളെ​ല്ലാം താ​ഴെ​യെ​ത്തി​ച്ചു. മേ​ഖ​ല​യി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​യെ​ന്നും  രാ​വി​ലെ ഏ​ഴി​ന് തി​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button