കേരളം

ദുരന്ത നിവാരണ അവലോകനത്തിനായി മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ, സ​ർ​വ​ക​ക്ഷി യോഗവും ഇന്ന്

വ​യ​നാ​ട്: മു​ണ്ട​ക്കൈ ഉ​രു​ൾ‌​പ്പൊ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വ​യ​നാ​ട്ടി​ൽ ഇ​ന്ന് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രും. വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ലെ എ​പി​ജെ ഹാ​ളി​ൽ രാ​വി​ലെ 11.30 ന് ​ആ​ണ് യോ​ഗം ന​ട​ക്കു​ക.യോ​ഗ​ത്തി​ൽ വ​യ​നാ​ട്ടി​ൽ ക്യാ​മ്പ് ചെ​യ്യു​ന്ന മ​ന്ത്രി​മാ​ർ, ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്, രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

രാ​വി​ലെ 10.30 ന് ​എ​പി​ജെ ഹാ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​വും ന​ട​ക്കും.അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 200 ഓ​ളം പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ​യാ​യി ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത് 158 മ​ര​ണ​ങ്ങ​ളാ​ണ്.‌ എ​ന്നാ​ൽ മ​ര​ണ സം​ഘ്യ 252 ആ​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്‌. അ​തേ​സ​മ​യം, മേ​ഖ​ല​യി​ലെ ‌ഇ​ന്ന​ല​ത്തെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ അ​പാ​യ സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നി​ർ​ത്തി വ​യ്ക്കു​ക​യാ​യി​രു​ന്നു. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി​യി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button