മാൾട്ടാ വാർത്തകൾ

സെന്റ് പോൾസ് ബേയിലെ നീന്തൽ വിലക്ക് പിൻവലിച്ചു

ഇ കോളി അടക്കമുള്ള മൈക്രോ ബയോളജിക്കല്‍ മാലിന്യ സാന്നിധ്യത്തെത്തുടര്‍ന്ന് സെന്റ് പോള്‍സ് ബേയില്‍ പ്രഖ്യാപിച്ചിരുന്ന നീന്തല്‍ വിലക്ക് പിന്‍വലിച്ചു. ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് പരിസ്ഥിതി ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച പ്രഖ്യാപിച്ച വിലക്ക് നീക്കിയതായുള്ള അറിയിപ്പ് നല്‍കിയത്. ആവര്‍ത്തിച്ചുള്ള ജല പരിശോധനയില്‍ പ്രദേശത്തെ വെള്ളം നിലവില്‍ സുരക്ഷിതമാണെന്ന് തെളിഞ്ഞുവെന്നും ഈ ഭാഗം സുരക്ഷിതമാണെന്നും ഡയറക്ട്രേറ്റ് അറിയിച്ചു.  ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ബാലെറ്റ, സെന്റ് ജോര്‍ജ് ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ നീന്തരുതെന്നും കുളിക്കരുതെന്നുമാണ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button