കേരളം
വി.എസ് ദർബാർ ഹാളിലേക്ക്

തിരുവനന്തപുരം : വി.എസിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം മകന്റെ വസതിയിൽ നിന്നും ദർബാർ ഹാളിലേക്ക് യാത്ര തിരിച്ചു. മഴയെ വകവയ്ക്കാതെ ആയിരങ്ങളാണ് അതിരാവിലെ തന്നെ അദ്ദേഹത്തെ കാണാൻ ദർബാർ ഹാളിൽ തടിച്ചുകൂടിയിരിക്കുന്നത്.
എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കൾ വിലാപയാത്രയിലുണ്ടായിരുന്നു. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ രാവിലെ തന്നെ ദർബാർ ഹാളിലെത്തിയിരുന്നു. ദർബാർ ഹാളിലെ പൊതുദർശനത്തിനുശേഷം ഉച്ചക്ക് ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനു ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്‌കരിക്കും.
രണ്ടുമണിക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. പോകുന്ന വഴിയിൽ ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കും. ജനത്തിരക്കനുസരിച്ച് സമയത്തിൽ മാറ്റം വരുമെന്നും എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പറഞ്ഞു.