കേരളം
സാൻ ഫെർണാണ്ടോ ഇന്ത്യൻ പുറംകടലിൽ; വിഴിഞ്ഞത്തിന് 25 നോട്ടിക്കൽ മൈൽ അകലെ
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ അല്പസമയത്തിനുള്ളിൽ തീരമണയും . നിലവിൽ സാൻ ഫെർണാണ്ടോ വിഴിഞ്ഞത്ത് നിന്നും 25 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ പുറംകടലിലെത്തിച്ചേർന്നിട്ടുണ്ട്. 7.30ഓടെ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലേക്ക് മദർഷിപ്പ് എത്തും. ഒൻപത് മണിക്ക് ബെർത്തിംഗ്. വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ വരവേൽക്കും. തുറമുഖന്ത്രി വി.എൻ വാസവൻ അടക്കമുള്ളവർ സ്വീകരിക്കും. നാളെയാണ് ട്രയൽ റൺ നടക്കുക.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്.