അന്തർദേശീയം
വികസനം ജനകീയസംവാദങ്ങളിലൂടെ; 20,000 സാമൂഹ്യ പദ്ധതിയുമായി വെനസ്വേല

കരാക്കസ് : ജനങ്ങൾ സമൂഹത്തിൽ യാഥാർഥ്യമാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികൾക്കായി തയ്യാറെടുക്കാനും അപേക്ഷിക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ നവംബർ 23-ന് പുതിയ ജനകീയ കൂടിയാലോചനക്ക് വെനസ്വേല ഒരുങ്ങുന്നു.
രാജ്യത്തുടനീളം 20,808 പ്രവൃത്തികൾ നടപ്പാക്കുമെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂലൈയിൽ രാജ്യത്ത് നടന്ന ജനകീയസംവാദങ്ങളിൽ തെരഞ്ഞെടുത്ത നിർദ്ദേശങ്ങൾ അംഗീകരിച്ചാണ് ഇവ നടപ്പാക്കുന്നത്. എല്ലാ അയൽക്കാരും ചേർന്ന് അവരുടെ അടിസ്ഥാന സമൂഹപദ്ധതികൾ തെരഞ്ഞെടുക്കണം. 2027 ജനുവരി ഒന്നിന് 6,000 ഏകീകൃത കമ്മ്യൂണുകൾ രൂപീകരിക്കുകയാണ് വെനിസ്വേലൻ സർക്കാരിന്റെ ലക്ഷ്യം. ബൊളിവേറിയൻ വിപ്ലവപദ്ധതിയുടെ ശക്തിപ്പെടുത്തലിനുള്ള സാമുദായിക ശക്തിയുടെ പ്രകടനമാകും ഇത്.