കേരളം
വീയപുരം ചുണ്ടൻ 71ാമത് നെഹ്റു ട്രോഫി വള്ളം കളിയില്‍ ജല രാജാക്കന്മാര്

ആലപ്പുഴ : 71ാമത് നെഹ്റു ട്രോഫി വള്ളം കളിയില്‍ വീയപുരം ജല രാജാക്കന്മാര്. ഫൈനലില്‍ വന്‍ കുതിപ്പ് നടത്തിയാണ് അവര്‍ കിരീടം പിടിച്ചെടുത്തത്.
ഫൈനല്‍ ഇഞ്ചോടിഞ്ചായിരുന്നു. തുടക്കം മുതല്‍ വീയപുരം മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് മേല്‍പ്പാടവും നടുഭാഗവും മുന്നോട്ടു വന്നെങ്കിലും അവസാന ഘട്ടത്തില്‍ വീയപുരം തന്നെ മുന്നിലേക്ക് കയറിയാണ് കിരീടം സ്വന്തമാക്കിയത്.
ഒന്നാം ട്രാക്കില്‍ മേല്‍പ്പാടം, രണ്ടാം ട്രാക്കില്‍ നിരണം, മൂന്നാം ട്രാക്കില്‍ നടുഭാഗം, നാലാം ട്രാക്കില്‍ വീയപുരം എന്നിവയാണ് അണിനിരന്നത്. 21 ചുണ്ടന് വള്ളങ്ങളാണ് ഇത്തവണ മത്സരിക്കാനെത്തിയത്. ആറ് ഹീറ്റ്സില്‍ നിന്നു നാല് ടീമുകളാണ് കലാശപ്പോരിനിറങ്ങിയത്.