യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇന്ത്യയിലേക്ക്. ഏപ്രില്‍ 21 മുതല്‍ 24 വരെയാണ് യു എസ് വൈസ് പ്രസിഡന്റ് വാന്‍സ് ഭാര്യ ഉഷയ്‌ക്കൊപ്പം ഇന്ത്യയിലുണ്ടാകുക. യുഎസ് വൈസ് പ്രസിഡന്റായി സ്ഥാനമേറ്റതിനുശേഷം വാന്‍സിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.
സാമ്പത്തിക സഹകരണം, പ്രതിരോധ പങ്കാളിത്തം, പ്രാദേശിക സുരക്ഷ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. സന്ദര്‍ശന വേളയില്‍ വൈസ് പ്രസിഡന്റ് വാന്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തും.
ന്യൂഡല്‍ഹിയിലെ ഔദ്യോഗിക പരിപാടികള്‍ക്ക് പുറമേ, ഇന്ത്യയുടെ ചരിത്ര പ്രധാന കേന്ദ്രങ്ങളായ ജയ്പൂര്‍, ആഗ്ര തുടങ്ങിയവ വാന്‍സും ഭാര്യയും സന്ദര്‍ശിക്കും. ഉഷ വാന്‍സ് ഇന്ത്യന്‍ വംശജയാണ്. യുഎസ് വൈസ് പ്രസിഡന്റ് വാന്‍സിന്റെയും ഭാര്യയുടെയും സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.