അന്തർദേശീയം
കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വിസ റദ്ദാക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

ന്യൂയോര്‍ക്ക് : കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വിസ റദ്ദാക്കാൻ ഒരുങ്ങി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ന്യൂയോര്‍ക്കിലെ തെരുവില്‍ സംഘടിപ്പിച്ച പലസ്തീന്‍ അനുകൂല പരിപാടിയിൽ സംസാരിക്കുന്നതിന്റെ വീഡിയോ പെട്രോ കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു.
ഐക്യരാഷ്ട്രസഭയുടെ ചർച്ചയിൽ പങ്കെടുക്കാനായാണ് പെട്രോ ന്യൂയോര്‍ക്കില്‍ എത്തിയത്. തങ്ങളുടെ തോക്കുകള്‍ മനുഷ്യത്വത്തിന് നേരെ ചൂണ്ടരുതെന്നും പെട്രോ പറഞ്ഞിരുന്നു. ‘യുഎസ് സൈനികര്‍ ട്രംപിന്റെ ഉത്തരവ് അനുസരിക്കരുത്, മറിച്ച് മനുഷ്യത്വത്തിന്റെ ഉത്തരവ് അനുസരിക്കൂ’ എന്ന് പെട്രോ പറഞ്ഞു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. പെട്രോ കൊളംബിയയിലേക്ക് തിരിച്ചെന്നാണ് വിവരം.
ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ ഇസ്രയേലിനെ നവ നാസികള്‍ എന്നാണ് പെട്രോ വിശേഷിപ്പിച്ചത്.