അനധികൃത കുടിയേറ്റം : പിടിക്കപ്പെടുന്ന കുടിയേറ്റക്കാർ 5000 ഡോളർ പിഴ നൽകേണ്ടി വരുമെന്ന് യുഎസ്

വാഷിങ്‌ടൺ ഡിസി : അനുമതിയില്ലാതെ അമേരിക്കയിലേക്ക് കടന്നതിന് പിടിക്കപ്പെടുന്ന കുടിയേറ്റക്കാർ 5000 ഡോളർ (ഏകദേശം 450550 രൂപ) പിഴ നൽകേണ്ടി വരുമെന്ന് അമേരിക്ക. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ’ ബില്ലിലെ വ്യവസ്ഥ അനുസരിച്ചാണ് പുതിയ ചട്ടമെന്ന് യുഎസ് അതിർത്തി പരിശോധനാ വിഭാഗം മേധാവി മൈക്കിൾ ബാങ്ക്‌സ് അറിയിച്ചു. നിയമവിരുദ്ധമായി രാജ്യത്ത് എത്തിയ 14 വയസിൽ കൂടുതലുള്ള എല്ലാ കുടിയേറ്റക്കാർക്കും നിർബന്ധിത ഫീസ് ബാധകം.
തിരിച്ചുപോകാൻ തയ്യാറുള്ള അനധികൃത കുടിയേറ്റ തൊഴിലാളികൾക്ക് നാട്ടിലേക്ക് സൗജന്യ വിമാനയാത്രയും 1,000 ഡോളർ ബോണസും പ്രഖ്യാപിച്ചിരുന്നു. 2025ൽ ബോർഡർ പട്രോൾ വിഭാഗം 2,37,565 അനധികൃത കുടിയേറ്റക്കാരെ പിടികൂടിയിരുന്നു. ഒരാളെ അറസ്റ്റുചെയ്‌ത് തടവിൽ വയ്‌ക്കാനും നാടുകടത്താനും 17,000 ഡോളർ ചെലവുണ്ടെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ വിശദീകരണം. ഇൗ പേരിലാണ് നിർബന്ധിത പിഴ ഏർപ്പെടുത്തിയത്.



