ഹോര്‍മൂസില്‍ ഇറാന്റെ 16 പടക്കപ്പലുകള്‍ ആക്രമിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുഎസ്

വാഷിങ്ടണ്‍ ഡിസി : ഹോര്‍മൂസ് കടലിടുക്കില്‍ ആക്രമണം നടത്താനെത്തിയ ഇറാന്റെ 16 പടക്കപ്പലുകള്‍ യുഎസ് ആക്രമിച്ച് തകര്ത്തതെതകര്ത്തെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കടലിനടിയില്‍ മൈനുകള്‍ സ്ഥാപിക്കാനായി എത്തിയ കപ്പലുകളെയാണ് ആക്രമിച്ചതെന്നാണ് യുഎസ് വാദം.
മേഖലയില്‍ ഇറാന് സ്ഥാപിച്ച മൈനുകള്‍ ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ കടലാക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യാന്തര കപ്പല്‍ ഗതാഗതത്തിന് ഭീഷണിയാകുന്ന രീതിയില്‍ ഇറാന്റെ സൈനിക നീക്കങ്ങളെ പ്രതിരോധിക്കുന്നതിനാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നത്. കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുന്നതിനെതിരെയും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ട്രംപ് ഇറാനെതിരെ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇറാന്റെ നാവികശേഷിയെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ അമേരിക്ക തുടരുകയാണ്.
ഹോര്‍മൂസ് കടലിടുക്കില്‍ മൈന്‍ നിക്ഷേപിക്കാന്‍ ശ്രമിക്കുന്ന എത് കപ്പലാണെങ്കിലും മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരെ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യയും മിസൈല്‍ ശേഷിയും ഉപയോഗിച്ച് തകര്‍ക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. യുദ്ധം തുടങ്ങിയതിനുശേഷം ഇറാനെതിരെ ഏറ്റവും വലിയ ആക്രമണമുണ്ടാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സിത്ത് വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് ഇറാന്റെ കപ്പലുകള്‍ക്കു നേരേയുള്ള ആക്രമണം.



