യുഎസ് ആർക്കൊപ്പം: പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ

വാഷിങ്ടൺ : ആരാകും അടുത്ത യുഎസ് പ്രസിഡന്റ്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസോ? റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപോ? ലോകം കാത്തിരിക്കുന്ന ആ ചോദ്യത്തിന് ഉത്തരം അറിയാൻ മണിക്കൂറുകള്‍ മാത്രം. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും.
ജനകീയവോട്ടിനെക്കാൾ ഇലക്ടറൽ കോളജ് വോട്ടാണ് നിർണായകം. 538 അംഗ ഇലക്ടറൽ കോളജിൽ 270 ആണ് കേവലഭൂരിപക്ഷം. ഈ മാന്ത്രികസംഖ്യ ഉറപ്പാക്കാൻ നിർണായകസംസ്ഥാനങ്ങളിൽ ശക്തമായ അവസാനവട്ട പ്രചാരണത്തിലാണ് രണ്ട് സ്ഥാനാർത്ഥികളും.
ഒരു പാർട്ടിയുടെയും പരമ്പരാഗത കോട്ടയല്ലാത്ത ഏഴു സംസ്ഥാനങ്ങളാണ് ഇത്തവണയും തെരഞ്ഞെടുപ്പിന്റെ വിധി നിർണയിക്കുക. 24 കോടി പേര്‍ക്കാണ് ഇക്കുറി തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. ഏഴ് കോടിയിലധികം പേര്‍ ഇതുവരെ ഏര്‍ളി വോട്ടിംഗ്, പോസ്റ്റല്‍ സംവിധാനങ്ങളിലൂടെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. അവസാന ഘട്ട പ്രചാരണം ഊര്‍ജിതമാക്കിയിരിക്കുകയാണ് കമല ഹാരിസും ഡൊണാള്‍ഡ് ട്രംപും. അവസാന സര്‍വേഫലം അനുസരിച്ച് ഇരുവരും ഒപ്പത്തിനൊപ്പമാണ്.
നിലവിലെ സര്‍വേകളില്‍ കമല ഹാരിസിന് 48.5 ശതമാനമാണ് ഭൂരിപക്ഷം. ഒരു ശതമാനത്തിന്‌റെ മാത്രം വ്യത്യാസത്തിലാണ് മുന്‍ പ്രഡിസന്‌റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡൊണാള്‍ഡ് ട്രംപ് ഉള്ളത്. 47.6 ശതമാനമാണ് ട്രംപിന്‌റെ ശരാശരി ഭൂരിപക്ഷം. ഗര്‍ഭച്ഛിദ്ര നിരോധനത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വനിത വോട്ടര്‍മാര്‍ക്കിടയില്‍ കമല ഹാരിസിന്‌റെ പിന്തുണ വര്‍ധിച്ചിട്ടുണ്ട്. ബൈഡന്‍ ഭരണകാലത്ത് സാമ്പത്തിക നില തകര്‍ന്നുവെന്നാണ് ട്രംപിന്‌റെ ആരോപണം. അതേസമയം ജീവിതച്ചിലവ് കുറയ്ക്കാന്‍ പ്രവര്‍ത്തിക്കുമെന്നാണ് കമലയുടെ വാദം.