ഉനലക്ലീറ്റിൽ നിന്നും നോമിലേക്ക് പുറപ്പെട്ട യുഎസ് യാത്രവിമാനം കാണാതായതായി
![](https://yuvadharanews.com/wp-content/uploads/2025/02/us-plane-with-10-on-board-goes-missing-over-alaska-780x470.jpg)
അലാസ്ക : ഉനലക്ലീറ്റിൽ നിന്നും നോമിലേക്ക് പുറപ്പെട്ട യുഎസ് യാത്രവിമാനം കാണാതായതായി റിപ്പോർട്ട്. ബെറിംഗ് എയർലൈനിന്റെ സെസ്‌ന 208 ബി ഗ്രാൻഡ് കാരവൻ എന്ന യാത്രാവിമാനമാണ് കാണാതായത്. പൈലറ്റ് ഉൾപ്പെടെ 10 ആളുകളാണ് വിമാനത്തിലുണ്ടായിരുന്നത്.
വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെ വിമാനം അപ്രത്യക്ഷമായതായി അലാസ്ക പൊതുസുരക്ഷാ വകുപ്പ് റിപ്പോർട്ട് ചെയ്തു. ഉച്ചയ്ക്ക് 2.37ന് ഉനലക്ലീറ്റിൽ നിന്ന് പുറപ്പെട്ട വിമാനം 3.16ന് നോർട്ടൺ സൗണ്ട് ഏരിയിൽ വെച്ചാണ് അവസാനമായി വിവരങ്ങൾ കൈമാറിയെന്നും ഉദ്യോഗസ്ഥർ പറയുന്നു.
വിമാനം കണ്ടെത്താനുള്ള തിരച്ചിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അലാസ്കയിലെ പൊതുസുരക്ഷാ വകുപ്പ് അറിയിച്ചതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഫിലാഡൽഫിയ വിമാനാപകടത്തിൽ നാല് പേർ കൊല്ലപ്പെടുകയും വാഷിംഗ്ടൺ ഡിസിയിൽ സൈനിക വിമാനവും ഒരു ജെറ്റും കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെടുകയും ചെയ്ത അപകടങ്ങൾക്ക് ശേഷമാണ് ഈ സംഭവം.