അന്യഗ്രഹ ജീവികളെ സംബന്ധിച്ച് കൈവശമുണ്ടായിരുന്ന രഹസ്യ രേഖകള്‍ പുറത്തുവിട്ട് യുഎസ് സർക്കാർ

വാഷിങ്ടണ്‍ ഡിസി : അന്യഗ്രഹ ജീവികളെ സംബന്ധിച്ച് കൈവശമുണ്ടായിരുന്ന രഹസ്യ രേഖകള്‍ പുറത്തുവിട്ട് യുഎസ് സർക്കാർ. ഗവണ്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ചിത്രങ്ങള്‍ കണ്ടശേഷം അന്യഗ്രഹ ജീവികള്‍ ഉണ്ടോ ഇല്ലയോ എന്ന് ആളുകള്‍ സ്വയം തീരുമാനിക്കട്ടെയെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം.
ജനതാല്പര്യം കണക്കിലെടുത്ത്, അന്യഗ്രഹ ജീവികള്‍, ഭൗമേതര ജീവികള്‍, തിരിച്ചറിഞ്ഞിട്ടില്ലാത്ത ആകാശ പ്രതിഭാസങ്ങള്‍, തിരിച്ചറിഞ്ഞിട്ടില്ലാത്ത പറക്കുന്ന വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫയലുകളും മറ്റു വിവരങ്ങളും പുറത്തുവിടാന്‍ യുദ്ധകാര്യ സെക്രട്ടറിയോടും മറ്റ് ഏജന്‍സികളോടും ഞാന്‍ നിര്‍ദേശിക്കുന്നു. അത്യധികം സങ്കീര്‍ണവും അതേസമയം കൗതുകകരവുമായ വിഷയങ്ങളാണിവ. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ: ട്രംപ് പറഞ്ഞു.
വിശദീകരണങ്ങളില്ലാത്ത അസാധാരണ ചിത്രങ്ങളും ഫയലുകളുമാണ് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാര് പുറത്തുവിട്ടിരിക്കുന്നത്. ഇന്‍ഫ്രാ റെഡ് ചിത്രങ്ങളില്‍ യുഎസിന്റെ ആകാശത്ത് വിവിധ ഭാഗങ്ങളിലായി കാണപ്പെട്ട രൂപങ്ങളുടെ ചിത്രങ്ങളാണവ.
കറുത്ത കുത്തുകള്‍, വെങ്കലരൂപം തുടങ്ങിയവ അതിലുള്‍പ്പെടും. കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും സര്‍ക്കാര്‍ അറിയിച്ചു. www.war.gov/UFO എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.



