അന്തർദേശീയം

യുഎസ് എഫ്-15 യുദ്ധവിമാനം കുവൈത്തിൽ തകർന്നുവീണു

കുവൈത്ത് : യുഎസ് എഫ്-15 യുദ്ധവിമാനം കുവൈത്തിൽ തകർന്നുവീണു. ഇറാൻ ആക്രമണത്തിൽ തകർന്നതാണോ എന്നതിൽ വ്യക്തതയില്ല. അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന റിപ്പോർട്ടുകളും ഉണ്ട്. പൈലറ്റ് രക്ഷപ്പെട്ടു. വിമാനം തകർന്നുവീഴുന്നതിന്‍റെയും രക്ഷപ്പെട്ട പൈലറ്റുമാരുടെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികളെ തുടർന്ന് യുഎസ് പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിൽ കഴിയാൻ അഭ്യർത്ഥിച്ച് യുഎസ് എംബസി കുവൈത്തിൽ മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. കുവൈത്തിന് മുകളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ ഭീഷണി തുടരുകയാണ്.

സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാനിയൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി അറിയിച്ചു. ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ യുഎസുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാൻ വീണ്ടും ശ്രമിച്ചുവെന്ന യുഎസ് മാധ്യമങ്ങളുടെ അവകാശവാദത്തെ നിഷേധിച്ച് അലി ലാരിജാനി പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button