അന്തർദേശീയം
സിറിയയ്ക്കെതിരെയുള്ള ഉപരോധങ്ങൾക്ക് ഇളവ് നൽകി അമേരിക്ക

വാഷിങ്ടൺ : സിറിയയ്ക്കെതിരെയുള്ള കടുത്ത ഉപരോധങ്ങൾക്ക് അമേരിക്ക ഇളവ് നൽകി. 2019 ൽ ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾ ആറ് മാസത്തേക്ക് പിൻവലിച്ചു. സിറിയൻ സെൻട്രൽ ബാങ്കിന് ഏർപ്പെടുത്തിയ വിലക്കും വ്യാപാരം നടത്താൻ യുഎസ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുണ്ടായിരുന്ന വിലക്കും നീങ്ങി. ഗൾഫ് സന്ദർശനത്തിനിടെ സിറിയൻ ഇടക്കാല പ്രസിഡന്റ് അഹ്മദ് അശ്ശറായുമായുള്ള കൂടിക്കാഴ്ചയിൽ ഉപരോധം പിൻവലിക്കുമെന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നു.
മൂന്നുഘട്ടങ്ങളായാണ് ഉപരോധം നീക്കുക. ആദ്യത്തെ രണ്ട് ഘട്ടങ്ങളിൽ ഭാഗികമായോ താൽക്കാലീകമായോ ആണ് ഇളവുകൾ നൽകുക. ആദ്യഘട്ടത്തിൽ പലസ്തീൻ, ഇറാൻ അനുകൂല സംഘടനകളുടെ താവളങ്ങൾ ഒഴിവാക്കണമെന്ന് സിറിയയോട് യുഎസ് ആവശ്യപ്പെട്ടു.