മാൾട്ടാ വാർത്തകൾ
മാൾട്ടീസ് പ്രധാനമന്ത്രിയുടെ വ്യാജ എ.ഐ വീഡിയോ: ഉക്രെയിൻ സ്ത്രീ അറസ്റ്റിൽ

മാൾട്ടീസ് പ്രധാനമന്ത്രി റോബർട്ട് അബേലയുടെ വ്യാജ എ.ഐ വീഡിയോ നിർമിച്ച ഉക്രെയിൻ സ്ത്രീ അറസ്റ്റിൽ. ആബേല നിക്ഷേപങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതായി കാണിക്കുന്ന എഐ-ജനറേറ്റഡ് വീഡിയോ ഉപയോഗിച്ച് ഇരയിൽ നിന്ന് 52,000 യൂറോയിൽ കൂടുതൽ വഞ്ചിച്ചുവെന്നാരോപിച്ചാണ് 24 കാരിയായ ഉക്രേനിയൻ സ്ത്രീയെ അറസ്റ്റ് ചെയ്തത്. വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളാണ് കാറ്റെറിന ഇസോട്കിനക്കെതിരെ ചുമത്തിയത്. പണം കൈമാറാൻ ഇരയെ ബോധ്യപ്പെടുത്തുന്നതിനാണ് അവർ ഡീപ്ഫേക്ക് വീഡിയോ സൃഷ്ടിച്ചതെന്ന് അധികൃതർ പറഞ്ഞു. പിന്നീട് ഇരയ്ക്ക് സംശയം തോന്നി, ഇസോട്കിന 10,000 യൂറോ തിരികെ നൽകുമെന്ന് ഇരുവരും സമ്മതിച്ചു. സുറിക് സ്ക്വയറിൽ വെച്ച് പണം നൽകാനെത്തിയപ്പോഴാണ് മഫ്തിയിലെത്തിയ പൊലീസ് ഇസോട്കിനയെ അറസ്റ്റ് ചെയ്തത്.
Ukrainian woman arrested for fake AI video of Maltese PM