അന്തർദേശീയം

ഹരിത ഇന്ധനത്തിന്റെ പേരിൽ വൻ തട്ടിപ്പ്; യുകെ ഗവമെന്റ് അന്വേഷണം ആരംഭിച്ചു

ലണ്ടൻ : യുകെയിൽ വിപണനം ചെയ്തുവരുന്ന ഹരിത ഇന്ധനത്തിന്റെ പേരിൽ വൻ തട്ടിപ്പ്. എച്ച് വിഒ ഡീസൽ എന്നപേരിൽ അറിയപ്പെടുന്ന ഈ ഇന്ധനത്തിന്റെ പേരിൽ വ്യാപകമായ രീതിയിൽ തട്ടിപ്പു നടന്നതായുള്ള സംശയങ്ങൾ ഉയർന്ന് വന്നിരിക്കുന്നു. ഹരിത ഇന്ധനത്തിൽ വെർജിൻ പാം ഓയിൽ അടങ്ങിയിട്ടുണ്ടെന്ന് ആരോപണത്തെ കുറിച്ച് യുകെ ഗവമെന്റ് അന്വേഷണം ആരംഭിച്ചു.

ഉപയോഗിച്ച പാചക എണ്ണ പോലുള്ള മാലിന്യ വസ്തുക്കളിൽ നിന്ന് ആണ് ഹരിത ഇന്ധനം ഉത്പാദിപ്പിക്കുന്നത് എന്നാണ് ഇതിന്റെ നിർമാതാക്കൾ പറഞ്ഞിരുന്നത്. അതുകൊണ്ട് 90% വരെ കാർബൺ ഉദ്‌വമനം തടയാൻ ഇതിന് കഴിയുമെന്ന് അതിന്റെ പിന്തുണക്കാർ പറയുന്നു. എന്നാൽ ഈ ഇന്ധനത്തിൽ വലിയ ഒരു ഭാഗം മാലിന്യമല്ലെന്നും പകരം വെർജിൻ പാം ഓയിൽ ആണെന്നുമുള്ള വിമർശനങ്ങൾ ആണ് ഉയർന്നു വന്നിരിക്കുന്നത്. നിലവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം ഈ ഇന്ധനത്തിൻ്റെ യുകെയിലെ ഉപയോഗം വളരെ അധികം വർദ്ധിച്ചു. 2019 -ൽ 8 ദശലക്ഷം ലിറ്ററിൽ നിന്ന് 2024 ൽ ഏകദേശം 699 ദശലക്ഷം ലിറ്ററായാണ് ഹരിത ഇന്ധനത്തിന്റെ ഉപയോഗം കൂടിയത്. വിർജിൻ പാമോയിൽ ഉഷ്ണമേഖല വനനശീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ പരിസ്ഥിതിവാദികൾ കടുത്ത വിമർശനങ്ങൾ ആണ് എച്ച് വിഒ ഡീസലിന് എതിരെ ഉയർത്തിയിരിക്കുന്നത്.

സമാനമായ രീതിയിൽ 1990 കളുടെ അവസാനം ഇന്ത്യയിൽ വ്യാപകമായ രീതിയിൽ മാധ്യമ ശ്രദ്ധ സൃഷ്ടിച്ച സംഭവമായിരുന്നു പച്ചിലകളിൽ നിന്ന് പെട്രോൾ നിർമ്മിച്ചു എന്ന അവകാശവാദം. ലളിതമായ പ്രക്രിയയിലൂടെ പ്രത്യേകതരം പച്ചിലകൾ ഉപയോഗിച്ച് പെട്രോൾ നിർമ്മിക്കാമെന്നാണ് രാമർ പിള്ള എന്നയാൾ അവകാശവാദം ഉന്നയിച്ചത്. ശാസ്ത്രജ്ഞരും ഗവേഷകരും ഈ രീതിയെ ചോദ്യം ചെയ്തു. നിരവധി പഠനങ്ങൾ നടത്തി ഈ പ്രക്രിയ ശാസ്ത്രീയമായി ശരിയല്ലെന്ന് അന്ന് കണ്ടെത്തിയിരുന്നു . ഈ രീതിയിൽ പെട്രോൾ നിർമ്മിക്കാൻ കഴിയില്ലെന്നും അത് ഒരു തട്ടിപ്പായിരിക്കാമെന്നും ചിലർ പറഞ്ഞു. ചില അന്വേഷണങ്ങൾക്ക് ശേഷം, തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതിന് രാമർ പിള്ളയെ അറസ്റ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button