ഇസ്രായേലിന് ഉപരോധം ഉൾപ്പടെയുള്ള നടപടികൾ കടുത്ത നടപടികൾക്കൊരുങ്ങി യു.കെ, കാനഡ, ഫ്രാൻസ്

ലണ്ടൻ : ഇസ്രായേലിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ തങ്ങൾ മടിക്കില്ലെന്ന മുന്നിറിയിപ്പുമായി യു.കെയും ഫ്രാൻസും കാനഡയും . ഗസ്സയിലെ സൈനിക നടപടികൾ നിർത്താതിരിക്കുകയും കൂടുതൽ സഹായം അനുവദിക്കാതിരിക്കുകയും ചെയ്താൽ ഉപരോധം ഉൾപ്പടെയുള്ള നടപടികൾ ആലോചിക്കുമെന്നാണ് രാജ്യങ്ങൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ് നൽകി.
ഗസ്സ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ്.ഗസ്സയിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14,000 കുട്ടികൾ മരിക്കുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഭക്ഷ്യവസ്തുക്കളുമായി കൂടുതൽ ട്രക്കുകൾ ഗസ്സയിലേക്ക് എത്തിയില്ലെങ്കിൽ വലിയ ദുരന്തമാണ് മേഖലയെ കാത്തിരിക്കുന്നതെന്നും യു.എൻ മുന്നറിയിപ്പ് നൽകി.
ഗസ്സയിലേക്ക് ഇപ്പോൾ എത്തുന്ന സഹായം അവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ പര്യാപ്തമല്ല. സമുദ്രത്തിലെ ഒരു തുള്ളിയെന്ന രീതിയിലാണ് ഗസ്സയിലേക്ക് ഇപ്പോൾ സഹായം എത്തുന്നത്. സഹായം യഥാർഥത്തിൽ ആവശ്യമുള്ളവരിലേക്ക് ഇപ്പോഴും അത് എത്തിയിട്ടില്ല. പോഷകാഹാര കുറവ് മൂലം ഗസ്സയിലെ അമ്മമാർക്ക് കുട്ടികൾക്ക് പാൽ നൽകാനാവില്ല. കൂടുതൽ ട്രക്കുകൾക്ക് അനുമതി നൽകിയില്ലെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14,000 കുട്ടികൾ ഗസ്സയിൽ മരിക്കുമെന്ന് യു.എൻ മനുഷ്യാവകാശ വിഭാഗം തലവൻ ടോം ഫെച്ചർ പറഞ്ഞിരുന്നു.
ഇസ്രായേൽസേന ഗസ്സയുടെ വടക്കൻ-തെക്കൻ മേഖലകളിൽ ഒരുപോലെ ആക്രമണം നടത്തുകയാണ്. ഗസ്സയിലുടനീളം കൂടുതൽ ശക്തമായ ആക്രമണത്തിനും ഇസ്രായേൽ തുടക്കം കുറിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള വ്യോമാക്രമണമാണ് ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത്. നിലവിൽ ഗസ്സയിലേക്ക് പ്രാഥമികമായ ഭക്ഷണം മാത്രം അനുവദിക്കാനാണ് നെതന്യാഹു തീരുമാനിച്ചിരിക്കുന്നത്.