യൂറോപ്യന്‍ യൂണിയന്‍, യുഎസ് മുതലായ ആറു രാജ്യങ്ങളില്‍നിന്നുള്ള ഇന്ത്യക്കാര്‍ക്ക് കൂടി വിസ ഓണ്‍ അറൈവല്‍ സംവിധാനം ഒരുക്കി യുഎഇ

ദുബൈ : ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളവർക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം ഒരുക്കി യുഎഇ. ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ് ഈ ഇളവുകൾ അനുവദിക്കുന്നത്. നേരത്തെ മൂന്നു രാജ്യങ്ങളില്‍നിന്നു വരുന്ന ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിരുന്ന വിസ ഓണ്‍ അറൈവല്‍ സംവിധാനം ഇപ്പോള്‍ ആറു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു കൂടി ബാധകമാക്കിയിരിക്കുകയാണ്.
വിസ ലഭിക്കാൻ എടുക്കുന്ന കാല താമസം പലപ്പോഴും യാത്രകൾ പലപ്പോഴും വൈകാനും മുടങ്ങാനും കാരണമാകുന്നുണ്ട്. അത് ഒഴിവാക്കാൻ കൂടിയാണ് യുഎഇ സർക്കാർ പുതിയൊരു നീക്കം നടത്തിയിരിക്കുന്നത്.
വിസയില്ലാതെ യുഎയിലേക്ക് യാത്ര ചെയ്ത ശേഷം എയർപോർട്ടിൽ നിന്ന് വിസ എടുക്കാൻ കഴിയുന്നതാണ് വിസ ഓണ്‍ അറൈവല്‍ സംവിധാനം. യാത്ര പുറപ്പെടും മുൻപ് https://smart.gdrfad.gov.ae എന്ന വെബ്സൈറ്റിലൂടെ ആദ്യം വിസയ്ക്ക് വേണ്ടി അപേക്ഷിക്കണം. ഓൺലൈൻ വഴി അപേക്ഷിക്കുമ്പോൾ 253 ദിർഹം ഫീസായി അടയ്ക്കണം.
രേഖകൾ കൃത്യമാണെങ്കിൽ 48 മണിക്കൂറിനകം നമുക്ക് വിസ ലഭിക്കും. 14 ദിവസത്തേക്കാണ് ഓൺ അറൈവൽ വിസ ലഭിക്കുക. പിന്നീട് ആവശ്യമാണെങ്കിൽ 14 ദിവസത്തേക്കു കൂടി നീട്ടാനും സാധിക്കും. നേരത്തെ വിമാനത്താവളത്തിൽ മർഹബ സെന്ററിൽ നിന്ന് വിസ സ്റ്റാംപ് ചെയ്തു ലഭിക്കുമായിരുന്നു. ഇപ്പോൾ ആ സൗകര്യം ലഭ്യമല്ല.
യുഎസ് , യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍, യുകെ, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാർക്കാണ് ഈ അവസരം ലഭ്യമാകുക. യുഎസ് ഗ്രീൻകാർഡ്, റസിഡൻസ് വിസ, യുകെ, യൂറോപ്യൻ യൂണിയൻ വിസ ഉള്ള ഇന്ത്യക്കാർക്കാണ് വിസ ഓൺ അറൈവലിന് നിലവിൽ അനുമതിയുള്ളൂ.
യുഎഇയിൽ പ്രവേശിക്കുന്നതിന് വിലക്കുകൾ ഉള്ള ആളുകൾക്ക് വിസ ലഭിക്കില്ല. പാസ്പോർട്ടിന് കുറഞ്ഞത് 6 മാസം കാലാവധി ഉണ്ടാകണം. യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ വിസയ്ക്ക് കുറഞ്ഞത് 6 മാസം കാലാവധിയുണ്ടാകണം. എങ്കിൽ മാത്രമേ വിസക്ക് അപേക്ഷിക്കാൻ കഴിയൂ. ഇന്ത്യൻ പാസ്പോർട്ട്, യുകെ/യുഎസ് വിസ, വെളുത്ത പശ്ചാത്തലത്തിലുള്ള ഫോട്ടോ എന്നിവയാണ് അപക്ഷ സമർപ്പിക്കുമ്പോൾ അപ്‌ലോഡ് ചെയ്യേണ്ടത്.