വടക്കൻ തായ്‌ലൻഡിൽ വീശിയടിച്ച കാജിക്കി കൊടുങ്കാറ്റിൽ കനത്ത മഴയും മണ്ണിടിച്ചിലും; അഞ്ച് മരണം, ഏഴ് പേരെ കാണാതായി

ബാങ്കോക്ക് : വടക്കൻ തായ്‌ലൻഡിൽ വീശിയടിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റായ കാജിക്കിയെ തുടർന്ന് കനത്ത മഴയും മണ്ണിടിച്ചിലും. അഞ്ച് പേർ മരിക്കുകയും ഏഴ് പേരെ കാണാതായി
ചിയാങ് മായ്, ചിയാങ് റായ്, മേ ഹോങ് സൺ എന്നിവയുൾപ്പെടെ വടക്ക്, വടക്കുകിഴക്കൻ ഭാഗങ്ങളിലെ 12 പ്രവിശ്യകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. ഇത് 6,300-ലധികം ആളുകളെയും 1,800 വീടുകളെയും ബാധിച്ചതായി ദുരന്തനിവാരണ ഏജൻസി അറിയിച്ചു.
മേ ഹോങ് സോണിൽ ഒരാൾ മുങ്ങിമരിച്ചു. ചിയാങ് മായിയിൽ അഞ്ച് പേർ മണ്ണിടിച്ചിലിൽ മരിക്കുകയും പതിനഞ്ച് പേർക്ക് പരിക്കേറ്റതായും രണ്ട് പേർ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെള്ളപ്പൊക്കം 1,600 വീടുകളിലായി 6,000 ത്തോളം ആളുകളെ ഇപ്പോഴും ബാധിച്ചിട്ടുണ്ടെന്നും വ്യാഴാഴ്ചയും എട്ട് പ്രവിശ്യകളിൽ വെള്ളപ്പൊക്കം ഉണ്ടായത്തായി മന്ത്രാലയം അറിയിച്ചു.
ജൂണിൽ തെക്കൻ ചൈനയിൽ നിന്ന് വുട്ടിപ്പ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനുശേഷം, ഈ വർഷം വടക്കൻ തായ്‌ലൻഡിൽ ഇത് രണ്ടാം തവണയാണ് നാശം വിതച്ചത്.