കേരളം
ചിറ്റൂര്‍ പുഴയില്‍ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

പാലക്കാട് : ചിറ്റൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കോയമ്പത്തുര്‍ കര്‍പ്പകം കോളേജ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. രാമേശ്വരം സ്വദേശി ശ്രീഗൗതം, കോയമ്പത്തുര്‍ സ്വദേശി അരുണ്‍ എന്നിവരാണ് മരിച്ചത്. ചിറ്റൂര്‍ ഷണ്‍മുഖം കോസ് വേയിലാണ് അപകടം ഉണ്ടായത്.
തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കോസ്‌വേയുടെ ഓവില്‍ കുടുങ്ങിയാണ് അപകടം. ഒഴുക്കില്‍പ്പെട്ട ശ്രീഗൗതമിനെ രക്ഷപ്പടുത്തി പുറത്തെത്തിച്ചെങ്കിലും ആശുപത്രിലെത്തിയപ്പോഴേക്കും മരിച്ചു. മണിക്കൂറുകള്‍ക്ക് ശേഷമാണ് അരുണിനെ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീം ഉള്‍പ്പെടെ തിരച്ചിലിന്റെ ഭാഗമായി.