കേരളം
പൊന്നാനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; 2 പ്ലസ് ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം

മലപ്പുറം : പൊന്നാനി ദേശീയ പാതയിലെ സർവീസ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. പൊന്നാനി എംഎ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി പൊന്നാനി പള്ളപ്രം മാലിക്കുളം അലിയുടെ മകൻ മുഹമ്മദ് അസ്‍ലം (19), പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി പൊന്നാനി തട്ടേക്കാനകത്ത് ഇബ്രാഹിമിന്റെ മകൻ അൻസിഫ് (19) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. പൊന്നാനി ബർളി കുളത്തിനു സമീപമുള്ള ദേശീയപാത സർവീസ് റോഡിൽ വച്ചാണ് എതിർ ദിശയിൽ വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്. ഇരുവരുടേയും മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.



