അന്തർദേശീയം

കാനഡ ഗുരുദ്വാരയിൽ കത്തിയാക്രമണം; രണ്ടുപേർക്ക് കുത്തേറ്റു

ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ ഗുരുദ്വാര ഗുർസിഖ് ടെമ്പിളിൽ വെള്ളിയാഴ്ച പുലർച്ചെ 4.49നാണ് (കനേഡിയൻ സമയം) ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ 27കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗുരുദ്വാരയിലെ പ്രാർഥനാസ്ഥലത്ത് അതിക്രമിച്ചുകയറാൻ ശ്രമിച്ച അക്രമിയെ തടയാൻ ശ്രമിച്ച 75കാരനും 51കാരനുമാണ് പരുക്കേറ്റത്. അക്രമി നേരത്തെയും സമാനരീതിയിലുള്ള ആക്രമണങ്ങൾ നടത്തിയ വ്യക്തിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

2015ൽ ഇയാൾ മറ്റൊരു ആക്രമണക്കേസിൽ അറസ്റ്റിലായിരുന്നു. ഈ കേസിൽ ജയിലിലായിരുന്ന ഇയാളെ കഴിഞ്ഞദിവസമാണ് മോചിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലാണ് ഇയാൾ തടവുശിക്ഷ അനുഭവിച്ചത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗുരുദ്വാരയ്ക്കു നേരെയുണ്ടായ ആക്രമണത്തെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അപലപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button