അന്തർദേശീയം
സൗദിയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

റിയാദ് : സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കണ്ണൂർ സ്വദേശി അഭിലാഷ് ഗോപാലകുറുപ്പാണ് മരണപ്പെട്ട മലയാളി. അഭിലാഷ് ഓടിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ലാൻഡ് റോവർ ഓടിച്ചിരുന്ന സൗദി പൗരനും മരണപ്പെട്ടു. അപകടത്തിൽ ഒരു സൗദി സ്വദേശിനിക്ക് പരിക്കേറ്റു. ഇന്നലെയാണ് അപകടം സംഭവിച്ചത്.



