അന്തർദേശീയം

കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് പ്രവാസിയടക്കം രണ്ട് പേർ മരിച്ചു; ഇറാനിൽനിന്നുള്ള കുപ്പിവെള്ളത്തിന് ഇറക്കുമതി നിരോധിച്ചു

മസ്കത്ത് : ഒമാനിലെ സുവൈഖിലെ വിലായത്ത് പ്രദേശത്ത് കുപ്പിവെള്ളം കുടിച്ച രണ്ട് പേർ മരണമടഞ്ഞു. രണ്ട് ദിവസമാണ് മരണം റിപ്പോർട്ട് ചെയ്തത്. മരിച്ചതിൽ ഒരാൾ ഒമാൻ സ്വദേശിയും മറ്റേയാൾ പ്രവാസിയുമാണെന്ന് ഒമാൻ പൊലിസ് അറിയിച്ചു.

പ്രവാസിയായ സ്ത്രീയാണ് മരണമടഞ്ഞത്. സെപ്റ്റംബർ 29 നാണ് പ്രവാസി സ്ത്രീയുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒമാൻ സ്വദേശിയുടെ മരണം ഒക്ടോബർ ഒന്നിനാണ് റിപ്പോർട്ട് ചെയ്തത്.

ഒമാൻ സ്വദേശിയെയും കുടുംബത്തെയും കുപ്പിവെള്ളം കുടിച്ചതിന് ശേഷം ഉണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരന്നു. രണ്ട് ദിവസം മുമ്പ് അദ്ദേഹത്തിന്റ‍െ ആരോഗ്യസ്ഥിതി മോശമാവുകയും ഒക്ടോബർ ഒന്നിന് മരണമടയുകമായിരുന്നു.

‘യുറാനസ് സ്റ്റാർ’ എന്ന് പേരുള്ള ഇറാനിയൻ ബ്രാൻഡിൽ നിന്നുള്ള കുപ്പിവെള്ളം കുടിച്ചതിന് ശേഷമാണ് വിഷബാധ ഉണ്ടായതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, വെള്ളം കുടിച്ചതിനെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലായിരുന്ന ഒരു ഒമാനി സ്ത്രീ ആരോഗ്യം വീണ്ടെടുത്തായി റിപ്പോർട്ടുകൾ പറയുന്നു.

മരണവും ഗുരുതരമായ ആശുപത്രി വാസവും സംബന്ധിച്ച റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന്, ബന്ധപ്പെട്ട അധികാരികൾ ആവശ്യമായ പരിശോധനയ്ക്കായി കുപ്പിവെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു, അതിൽ മാലിന്യം കലർന്നതായി കണ്ടെത്തി.

താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായി, ഇറാനിൽ നിന്നുള്ള എല്ലാ കുപ്പിവെള്ളത്തിന്റെയും ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തുകയും, പ്രാദേശിക വിപണികളിൽ നിന്ന് ആ ബ്രാൻഡിലുള്ള എല്ലാ കുപ്പിവെള്ളവും പിൻവലിക്കാൻ അധികൃതർ ആരംഭിച്ചു.

എല്ലാ താമസക്കാരും ഈ ബ്രാൻഡിലെ കുപ്പിവെള്ളം ഉപയോഗിക്കരുതെന്നും ഈ വെള്ളത്തെക്കുറിച്ചോ മറ്റ് തരത്തിലുള്ള വെള്ളത്തെക്കുറിച്ചോ എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും പൊലിസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button