മാൾട്ടാ വാർത്തകൾ
പൗളയിൽ കാർ ബാരിയറിൽ ഇടിച്ചു, രണ്ടുപേർക്ക് പരിക്ക്

റോഡ് ബാരിയറിൽ കാർ ഇടിച്ചതിനെ തുടർന്ന് രണ്ടുപേർ ആശുപത്രിയിൽ. 63 വയസ്സ് പ്രായമുള്ള ഇരുവരും മാർസസ്കാല നിവാസികളാണ് . ശനിയാഴ്ച ഉച്ചകഴിഞ്ഞ് പാവോളയിൽ വെച്ചാണ് ഒരു പുരുഷനും സ്ത്രീയും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. ഉച്ചയ്ക്ക് 1:15 ന് ട്രിക് സാന്താ ലൂസിജയിൽ വെച്ചായിരുന്നു സംഭവം. പുരുഷനായിരുന്നു വാഹനമോടിച്ചതെന്ന് പോലീസ് വക്താവ് പറഞ്ഞു. സ്ത്രീയെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളൂവെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ എങ്കിലും, ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പിന്നീട് വ്യക്തമായി.