മാൾട്ടാ വാർത്തകൾ
ക്വാറയിലെ ഷാഗീസ് ബാറിന്റെ മുൻഭാഗത്ത് ബാൽക്കണികൾ തകർന്നുവീണു; ആർക്കും പരിക്കില്ല

ക്വാറയിലെ ഷാഗീസ് ബാറിന്റെ മുൻഭാഗത്തിന് മുകളിലൂടെ രണ്ട് ബാൽക്കണികൾ തകർന്നുവീണു, ആർക്കും പരിക്കില്ല. ട്രിക് ഇമ്രെജ്ക്ബയിൽ തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം നടന്നത്. ഒരു അപ്പാർട്ട്മെന്റ് ബ്ലോക്കിലെ നാലാം നിലയിലെ ബാൽക്കണി മൂന്നാം നിലയിലെ ബാൽക്കണിയിലേക്ക് തകർന്നുവീണാണ് അപകടമുണ്ടായത്. മൂന്നാമത്തെ ബാൽക്കണിയുടെ റെയിലിംഗുകളും തകർന്നു. ബാറിന് മുന്നിലുള്ള മേൽക്കൂരകളിലേക്കാണ് ഈ വസ്തുക്കൾ തകർന്നുവീണത്. ഉടമയും ഒരു സഹായിയും അകത്ത് വൃത്തിയാക്കുകയായിരുന്നു . ആളൊഴിഞ്ഞ സമയത്താണ് അപകടമുണ്ടായത് എന്നതിനാൽ ആളപായമോ ഗുരുതര പരിക്കുകളോ ആർക്കുമുണ്ടായില്ല. മുകളിലത്തെ അപ്പാർട്ടുമെന്റുകളിൽ താമസിച്ചിരുന്ന ആളുകളെ ഒഴിപ്പിച്ചു. തകർന്ന ബ്ലോക്ക് 1980 കളിൽ നിർമ്മിച്ചതാണ്. തൊട്ടടുത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ പണികൾ നിർത്തിവച്ചു.