അന്തർദേശീയം
ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ടോക്യോ : ശക്തമായ ഭൂചലനമുണ്ടായതിനു പിന്നാലെ ജപ്പാനിൽ സുനാമി മുന്നറിയിപ്പ്. 10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ജപ്പാന്റെ വടക്കു കിഴക്കൻ തീരത്ത് എത്താൻ സാധ്യതയെന്നാണ് കാലാവസ്ഥാ ഏജൻസിയുടെ പ്രവചനം.
ആവോമോറി, ഹൊക്കൈഡോ, ഇവാറ്റെ പ്രവിശ്യകളിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതിനു പിന്നാലെയാണ് മുന്നറിയിപ്പ്. ഭൂചലനത്തിന്റെ വിഡിയോ പലരും സമൂഹ മാധ്യമങ്ങളിൽ പങ്കിട്ടു. ഭൂചലനം ഏതാണ്ട് ഒരു മിനിറ്റ് നീണ്ടു നിന്നതായി പ്രദേശവാസികളിലൊരാൾ പ്രതികരിച്ചു.
തീരദേശവാസികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഉടൻ തന്നെ മാറണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർച്ച് ചെയ്തിട്ടില്ല.



