അന്തർദേശീയം
പാപുവ ന്യൂ ഗിനിയയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്

പോർട്ട് മോർസ്ബി : പാപുവ ന്യൂ ഗിനിയയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശനിയാഴ്ച രാവിലെ ന്യൂ ബ്രിട്ടൻ ദ്വീപിന്റെ തീരത്താണ് അനുഭപ്പെട്ടതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു.
പത്ത് കിലോമീറ്റർ (ആറ് മൈൽ) ആഴത്തിൽ ഉണ്ടായ ഈ ഭൂകമ്പത്തിൽ ഒന്ന് മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകുമെന്ന് യുഎസ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സമീപത്തെ പസഫിക് രാജ്യമായ സോളമൻ ദ്വീപുകളുടെ ചില ഭാഗങ്ങളിൽ 0.3 മീറ്ററിൽ താഴെയുള്ള ചെറിയ തിരമാലകൾക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.