ദേശീയം

സിബിഎസ്ഇ പ്ലസ് ടു : 87.98 ശതമാനം വിജയം,​ മികച്ച പ്രകടനം ആവർത്തിച്ച് തിരുവനന്തപുരം

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു ക്ലാസ് ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം പരിശോധിക്കാവുന്നതാണ്. ഈ വർഷം പെൺകുട്ടികൾ വീണ്ടും ആൺകുട്ടികളെ പിന്നിലാക്കി. പെൺകുട്ടികളുടെ വിജയശതമാനം ഏകദേശം 91.52 ശതമാനവും ആൺകുട്ടികളിൽ 85.12 ശതമാനവുമാണ്. 16,21224 പേ​രാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ൽ 14,26420 പേ​ർ വി​ജ​യം നേ​ടി. 99.91 ശ​ത​മാ​നം വി​ജ​യ​വു​മാ​യി തിരുവനന്തപുരമാണ് ഈ വർഷവും ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ജില്ല.

സിബിഎസ്ഇ പ്ലസ് ടു, 10 ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15നാണ് തുടങ്ങിയത്. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 13നും പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ 2നും അവസാനിച്ചു. സിബിഎസ്ഇ 10, പ്ലസ് ടു ക്ലാസ് പരീക്ഷകളിൽ വിജ നിരവധി വ്യാജ സർക്കുലറുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ടെന്നും അതുകൊണ്ട് വിദ്യാർത്ഥികൾ ഇവയെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന അറിയിപ്പിൽ വിശ്വസിക്കണമെന്നും സിബിഎസ്ഇ മുന്നറിയിപ്പ് നൽകുന്നു. യിക്കാൻ വിദ്യാർത്ഥികൾ കുറഞ്ഞത് 33 ശതമാനം മാർക്ക് നേടിയിരിക്കണം. പത്താം ക്ലാസ് ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button