ട്രെയിലർ അപകടം : ട്രിക്ക് ബർമാരാഡിൻ്റെ രണ്ട് പാതകളിലും ഗതാഗത നിയന്ത്രണം
സെന്റ് പോള്‍സ് ബേയെ മോസ്റ്റയുമായി ബന്ധിപ്പിക്കുന്ന ആര്‍ട്ടീരിയല്‍ റോഡായ ട്രിക്ക് ബര്‍മാരാഡിന്റെ രണ്ട് പാതകളും താല്‍ക്കാലികമായി അടച്ചു. ട്രെയിലര്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്നാണ് ട്രാന്‍സ്‌പോര്‍ട്ട് മാള്‍ട്ട ഈ റോഡ് ഇന്ന് രാവിലെ ക്‌ളോസ് ചെയ്തത്. രാവിലെ 8 മണിക്ക് മുമ്പ് റോഡിന്റെ തെക്കോട്ടുള്ള പാത അടച്ചു. റോഡിന്റെ വടക്കോട്ടുള്ള പാതയും രാവിലെ 9.30 ന് അടയ്ക്കും.
ട്രെയിലര്‍ ഉള്‍പ്പെട്ട ട്രാഫിക് അപകടത്തെത്തുടര്‍ന്ന് റോഡ് വൃത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നതിനാല്‍ അടച്ചുപൂട്ടല്‍ ആവശ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. വാഹനമോടിക്കുന്നവരോട് ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ട്രെയിലര്‍ ബ്രേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് പോലീസ് വക്താവ് പറഞ്ഞു. പരിക്കുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരാഴ്ചയ്ക്കിടെ ട്രെയിലര്‍ അപകടത്തില്‍പ്പെട്ട് ഗതാഗതം തടസ്സപ്പെടുന്ന രണ്ടാമത്തെ പ്രധാന പാതയാണിത്. കഴിഞ്ഞയാഴ്ച, ട്രെയിലര്‍ മറിഞ്ഞതിനെത്തുടര്‍ന്ന് മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഒരു പ്രധാന റോഡ് ഏകദേശം 18 മണിക്കൂര്‍ അടച്ചിരുന്നു.