മാർസസ്കലയിൽ 18 മില്യൺ യൂറോയുടെ പുനരുദ്ധാരണ പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

മാർസസ്കലയിൽ 18 മില്യൺ യൂറോയുടെ പുനരുദ്ധാരണ പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി ക്രിസ് ബോണറ്റ്. മാർസസ്കലയിൽ നവീകരിച്ച നടപ്പാതകൾ, നവീകരിച്ച തുറസ്സായ സ്ഥലങ്ങൾ, വല്ലെറ്റയിലേക്കുള്ള പുതിയ ഫാസ്റ്റ് ഫെറി സർവീസ് എന്നിവ ഉൾപ്പെടുന്നതാണ് പുതിയ പുനരുദ്ധാരണ പദ്ധതി.
ഇൻഫ്രാസ്ട്രക്ചർ മാൾട്ടയുടെ നേതൃത്വത്തിൽ നടക്കുന്ന1.5 കിലോമീറ്റർ നവീകരണ പ്രവർത്തനത്തിൽ തണലുള്ള സ്ഥലങ്ങൾ, ഒരു ആധുനിക കളിസ്ഥലം, പുനർനിർമ്മിച്ച സ്ലിപ്പ് വേ, 350 സ്ഥലങ്ങളുള്ള പാർക്ക്-ആൻഡ്-റൈഡ് സൗകര്യവും റൌണ്ട് ട്രിപ്പ് ബസ് റൂട്ടും പുതിയ ഫെറി ടെർമിനൽ എന്നിവ ഉൾപ്പെടുന്നു.
ഹൈബ്രിഡ്-പവർ ഫെറി പ്രതിവർഷം ഏകദേശം 22,000 കാർ യാത്രകൾ കുറക്കാൻ സഹായകരമാകുമെന്നും, ഇത് 76,700 ലിറ്റർ ഇന്ധനം ലാഭിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യുമെന്നും പ്രതിവർഷം രണ്ട് ദശലക്ഷം യാത്രക്കാരെ വരെ വഹിക്കാൻ കഴിയുമെന്നുമാണ് സർക്കാർ കണക്കുകൾ.
മേയർ മാരിയോ കല്ലെജ നിക്ഷേപത്തെ സ്വാഗതം ചെയ്യുകയും, ഇത് പ്രദേശത്തിന് വളരെക്കാലമായി ആവശ്യമുള്ള കാര്യമാണെന്നും പറഞ്ഞു. മാർസസ്കലയ്ക്ക് ഇതിലും മികച്ചത് അർഹിക്കുന്നുവെന്നും ഇത് കുടുംബങ്ങൾക്കും സന്ദർശകർക്കും അവർ സ്വപ്നംകാണുന്ന പട്ടണം നൽകുമെന്നും രാഷ്ട്രീയമല്ല, നവീകരണമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ബോണറ്റ് പറഞ്ഞു:
പരിസ്ഥിതി, പാർക്കിംഗ്, മോശം കാലാവസ്ഥ എന്നിവയെക്കുറിച്ച് ചിലർ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും, 59% നിവാസികളും ഫെറിയെ പിന്തുണയ്ക്കുന്നുമെനുമാണ് ഒരു സർവേയിലെ കണ്ടെത്തൽ.