മാൾട്ടാ വാർത്തകൾ

സെന്റ് ജൂലിയൻ പേസ്‌വില്ലെയിൽ , ഗതാഗത നിയന്ത്രണമെന്ന് ട്രാൻസ്‌പോർട്ട് മാൾട്ട

സെന്റ് ജൂലിയനിലെ , ട്രിക്ക് റോസ്, ട്രിക്ക്  ഗോർട്ടിന്റെ ഒരു ഭാഗം എന്നി ഭാഗങ്ങളിലെ ഗതാഗതം താൽക്കാലികമായി അടച്ചതായി ട്രാൻസ്‌പോർട്ട് മാൾട്ട. കഴിഞ്ഞ ബുധനാഴ്ച പേസ്‌വില്ലെയിൽ ഒരു കെട്ടിടം തകർന്നതിനെത്തുടർന്നുള്ള നടപടികളുടെ ഭാഗമാണ് ഇത്.
“ഗതാഗതം നിയന്ത്രിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്, നിരവധി ബദൽ മാർഗങ്ങൾ നടപ്പിലാക്കുന്നുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നടപടികൾ നിലനിൽക്കും,” ട്രാൻസ്‌പോർട്ട് മാൾട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ജോസഫ് പോർട്ടെല്ലി, മാർക്ക് അജിയസ്, ഡാനിയേൽ റെഫലോ എന്നിവരുടെ ഉടമസ്ഥതയിലുള്ള എക്സൽ ഡെവലപ്‌മെന്റ്‌സിന്റെ പേസ്‌വില്ലെ റോഡിലെ ഫ്ലാറ്റ് ബുധനാഴ്ചയാണ് തകർന്നത്. ഇവിടെ കെട്ടിടം പൂർണമായും പൊളിച്ചുനീക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതാണ് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്താൻ കാരണം. പരിശോധനകളെത്തുടർന്ന്, ബിസിഎയുടെ പ്രവൃത്തികൾ നിർത്തലാക്കുന്നതിനുള്ള നോട്ടീസ് സൈറ്റിൽ പതിക്കുകയും തകർച്ചയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ് താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. സെന്റ് ജൂലിയൻസിലെ പേസ്‌വില്ലെയിൽ അടുത്തിടെ തകർന്ന ടാനിയ ഫ്ലാറ്റിലെ രണ്ട് പ്രോപ്പർട്ടി ഉടമകളായ സാന്റുമാസ് ഷെയർഹോൾഡിംഗ്സ് പി‌എൽ‌സി, സംഭവത്തിൽ നിന്നുള്ള നഷ്ടപരിഹാരം ഈടാക്കാൻ നിയമനടപടി പരിഗണിക്കുന്നതായി വ്യാഴാഴ്ച പ്രഖ്യാപിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button