കെഎം മാൾട്ട എയർലൈൻസ് വിമാനത്തിന്റെ ചില്ല് തകർത്ത ബ്രിട്ടീഷ് വിനോദ സഞ്ചാരിക്ക് 3,000 യൂറോ പിഴ

കെഎം മാള്‍ട്ട എയര്‍ലൈന്‍സ് വിമാനത്തിന്റെ ചില്ല് തകര്‍ത്ത ബ്രിട്ടീഷ് വിനോദ സഞ്ചാരിക്ക് 3,000 യൂറോ പിഴ വിധിച്ചു.ഞായറാഴ്ച ലണ്ടനില്‍ നിന്ന് മാള്‍ട്ടയിലേക്കുള്ള പറക്കലിനിടെയാണ് ആല്‍പ്‌സ് പര്‍വതനിരക്ക് മുകളില്‍ വെച്ചാണ് സംഭവമുണ്ടായത്. റിക്രൂട്ട്‌മെന്റ് മാനേജരായ ആനന്ദ് രാജേഷ് ഗണത്ര (33) സംഭവത്തില്‍ കോടതിയില്‍ മാപ്പ് പറഞ്ഞതോടെ താക്കീത് നല്‍കി പിഴശിക്ഷ വിധിക്കുകയായിരുന്നു.
സഹയാത്രികന്റെ പ്രകോപനം മൂലമാണ് താന്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് ഗണത്ര കോടതിയില്‍ പറഞ്ഞു. ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേന ഇപ്പോള്‍ തന്നെ പിഴ അടക്കാന്‍ തയ്യാറാണെന്ന് പ്രതി കോടതിയെ അറിയിച്ചു. ഇതെത്തുടര്‍ന്നാണ് 3,000 യൂറോ വിമാനക്കമ്പനിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചത് .വിമാനത്തിന് അകത്തുള്ള കട്ടിയുള്ള പെര്‍സ്‌പെക്‌സ് ജാലകത്തിന് നേരെ ഇയാള്‍ കൈ ഉയര്‍ത്തി ഇടിക്കുകയായിരുന്നു.കട്ടിയുള്ള അകത്തെ ജനല്‍ പാളിക്ക് 2,125 യൂറോയുടെ കേടുപാടുകള്‍ കണക്കാക്കി. സംഭവത്തില്‍
ഗണത്രയുടെ വലതുകൈ തള്ളവിരലിനും നടുവിരലിനും പരിക്കേറ്റിരുന്നു.