കേരളം
മൂന്നാറിൽ പുതിയ അക്കോമഡേഷൻ കോംപ്ലക്സ് ഒരുക്കി വിനോദസഞ്ചാര വകുപ്പ്
മൂന്നാർ : മൂന്നാറിൽ സർക്കാർ വകുപ്പുകളുടെ പരിപാടികളും യോഗങ്ങളും നടത്താൻ ഇനി സ്വകാര്യ ഇടങ്ങളെ ആശ്രയിക്കേണ്ട, വിനോദസഞ്ചാര വകുപ്പ് നിർമിച്ച പുതിയ കെട്ടിടം പ്രവർത്തനമാരംഭിച്ചു. മൂന്നാറിലെ സർക്കാർ ഗസ്റ്റ് ഹൗസിനോട് ചേർന്നാണ് അക്കോമഡേഷൻ കോംപ്ലക്സ് ഒരുക്കിയത്. ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഒൻപത് ഡീലക്സ് മുറികളും ഒരു വിഐപി മുറിയും 80 പേരെ പങ്കെടുപ്പിക്കാവുന്ന കോൺഫറൻസ് ഹാളും 40 പേർക്ക് ഇരിക്കാവുന്ന ഡൈനിങ് ഹാളും ഡ്രൈവർമാർക്കായി വിശ്രമമുറികളും അടുക്കളയും ഉൾക്കൊള്ളുന്നതാണ് അക്കോമഡേഷൻ കോംപ്ലക്സ്. പുതിയ കെട്ടിടം തുറന്നതോടെ മൂന്നാറിൽ സർക്കാർ വകുപ്പുകളുടെ പരിപാടികളും യോഗങ്ങളും നടത്താൻ സ്വകാര്യ ഇടങ്ങളെ മാത്രം ആശ്രയിക്കുന്ന സാഹചര്യമാണ് ഒഴിവാകുന്നത്.
വേദിയിൽ നടന വിസ്മയം; കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി മോഹിനിയാട്ട മത്സരം
രണ്ട് ഭരണാനുമതി ഉത്തരവുകളിലായി നടപ്പാക്കിയ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ കെട്ടിടത്തിന്റെ സ്ട്രക്ച്ചറൽ വർക്കുകളാണ് ഉൾപ്പെട്ടിരുന്നത്. രണ്ടാം ഘട്ടത്തിലാണ് അക്കോമഡേഷൻ കോംപ്ലക്സിന്റെ അനുബന്ധ പ്രവൃത്തികൾക്കുള്ള അനുമതി ലഭിച്ചത്. ആകെ 6.84 കോടി രൂപ ചെലവിൽ ഹാബിറ്റാറ്റാണ് നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്.