യൂറോപ്യൻ യൂണിയൻ വാർത്തകൾ

ജനപ്രിയ ബില്‍ഡിങ് ബ്ലോക്ക് ഗെയിം ‘കപ്‌ല’യുടെ ശില്പി; ടോം വാന്‍ ഡെര്‍ ബ്രഗന്‍ അന്തരിച്ചു

ആംസ്റ്റര്‍ഡാം : മരത്തിന്റെ കട്ടകളുപയോഗിച്ചു നിര്‍മിതികളുണ്ടാക്കുന്ന ജനപ്രിയ ഗെയിമായ ‘കപ്‌ല’ കണ്ടുപിടിച്ച ഡച്ച് ആര്‍ക്കിടെക്റ്റ് ടോം വാന്‍ ഡെര്‍ ബ്രഗന്‍ (80) അന്തരിച്ചു. ദീര്‍ഘനാളായി ഹൃദ്രോഗബാധിതനായിരുന്നു.

നാല് പതിറ്റാണ്ടിലേറെയായി ലോകമെങ്ങുമുള്ള കുട്ടികളേയും ആര്‍ക്കിടെക്ചര്‍മാരേയും ഏറെ സ്വാധീനിച്ചതാണ് ഈ ബില്‍ഡിങ് ബ്ലോക്ക് ഗെയിം. 1987ലാണ് തെക്കന്‍ ഫ്രാന്‍സില്‍ സ്വന്തമായി ഒരു കോട്ട രൂപകല്‍പ്പന ചെയ്യുന്നതിനിടെ ബ്രഗന്‍ കപ്‌ല ഗെയിം സൃഷ്ടിക്കുന്നത്. പൈന്‍ മരങ്ങളില്‍ നിന്നു കൊത്തിയെടുത്ത ചതുരക്കട്ടകള്‍ ഉപയോഗിച്ചായിരുന്നു അത്. അന്ന് ഈ കട്ടകളുപയോഗിച്ച് അദ്ദേഹം കോട്ടയുടെ മാതൃകയുണ്ടാക്കി.

പിന്നീട് ഈ ഗെയിം ഫ്രാന്‍സില്‍ പ്രചാരം നേടി. കളിപ്പാട്ടക്കടകളിലെല്ലാം ഇവ ലഭിക്കാനും തുടങ്ങി. കപ്‌ല ഗെയിം ബോക്‌സുകള്‍ പില്‍ക്കാലത്ത് ഡസനിലേറെ രാജ്യങ്ങളിലായി കോടിക്കണക്കിനാണ് വിറ്റുപോയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button