അന്തർദേശീയം

മാലിദ്വീപിൽ 2007 ന് ശേഷം ജനിച്ചവർക്ക് പുകയില നിരോധനം

മാലി : 2007 ന് ശേഷം ജനിച്ചവർക്ക് മാലിദ്വീപിൽ പുകവലി നിരോധനം ഏർപ്പെടുത്തി. ഇതോടെ പുകയിലയ്ക്ക് തലമുറ നിരോധനം ഏർപ്പെടുത്തുന്ന ആദ്യ രാഷ്ട്രമായി മാലിദ്വീപ് മാറി. നിയമം നംവബർ ഒന്നു മുതൽ നിലവിൽ വന്നു.

പൊതുജനാരോഗ്യം സംരക്ഷിക്കുക, പുകയിലരഹിത തലമുറയെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഈ വർഷം ആദ്യം പ്രസിഡന്‍റ് മുഹമ്മദ് മുയിസുലാണ് പദ്ധതിക്ക് തുടക്കമിട്ടത്.

നിയമമനുരിച്ച് 2007 ജനവരി ഒന്നിനോ അതിന് ശേഷമോ ജനിക്കുന്നവർക്ക് മലിദ്വീപിൽ പുകയില വാങ്ങാനോ ഉപയോഗിക്കാനോ വിൽപ്പന നടത്താനോ അനുവദിയുണ്ടായിരിക്കുന്നതല്ല. ടൂറിസ കേന്ദ്രമായ മാലിദ്വീപിൽ വിനോദ സഞ്ചാരികൾക്കും നിയമം ബാധകമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button