യൂറോപ്യൻ യൂണിയൻ വാർത്തകൾ

യൂറോപ്പില്‍ സമയ മാറ്റം ഒക്ടോബര്‍ 29 ന് ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും

29 Oct 2023 - Daylight Saving Time Ends When local daylight time is about to reach Sunday, 29 October 2023, 03:00:00 clocks are turned backward 1 hour to Sunday, 29 October 2023, 02:00:00 local standard time instead. Sunrise and sunset will be about 1 hour earlier on 29 Oct 2023 than the day before. There will be more light in the morning. Also called Fall Back and Winter Time.


യൂറോപ്പില്‍ ശൈത്യസമയം ഒക്ടോബര്‍ 29 ന് ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ പുറകോട്ട് മാറ്റിവച്ചാണ് വിന്‍റര്‍ സമയം ക്രമീകരിക്കുന്നത്. അതായത് പുലര്‍ച്ചെ മൂന്നു മണിയെന്നുള്ളത് രണ്ടു മണിയാക്കി മാറ്റും. നടപ്പു വര്‍ഷത്തില്‍ ഒക്ടോബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. വര്‍ഷത്തിലെ ഏറ്റവും നീളം കൂടിയ രാത്രിയാണിത്.

ജര്‍മനിയിലെ ബ്രൗണ്‍ഷൈ്വഗിലുള്ള ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. 1980 മുതലാണ് ജര്‍മനിയില്‍ സമയമാറ്റപ്രകിയ ആരംഭിച്ചത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഇപ്പോള്‍ സമയ മാറ്റം പ്രാവര്‍ത്തികമാണ്. അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എംഇഇസഡ്) തുല്യത പാലിക്കാന്‍ സഹായകമാകും. പകലിന് നീളക്കുറവായിരിക്കും എന്നതാണ് ഇതിന്‍റെ അടിസ്ഥാനം.

വിന്‍റര്‍ ടൈം മാറുന്ന ദിനത്തില്‍ രാത്രി ജോലിക്കാര്‍ക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യണം. ഇത് അധിക സമയമായി കണക്കാക്കി വേതനത്തില്‍ വകയിരുത്തും. ഇതുപോലെ സമ്മര്‍ സമയവും ക്രമീകരിക്കാറുണ്ട്. വര്‍ഷത്തിലെ മാര്‍ച്ച് മാസം അവസാനം വരുന്ന ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിയാണ് സമ്മര്‍ ടൈം ക്രമപ്പെടുത്തുന്നത്. സമ്മര്‍ടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഒരു മണിക്കൂര്‍ ജോലി കുറച്ചു ചെയ്താല്‍ മതി.

ശൈത്യത്തില്‍ യൂറോപ്പ് സമയവും ഇന്ത്യൻ സമയവുമായി മുന്നോട്ട് നാലര മണിക്കൂറും സമ്മര്‍ടൈമില്‍ മൂന്നര മണിക്കൂറും വ്യത്യാസമാണ് ഉണ്ടാവുക. യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടന്‍, അയര്‍ലന്‍ഡ് എന്നിവ ജര്‍മന്‍ സമയവുമായി ഒരു മണിക്കൂര്‍ പുറകിലാണ്. 2024 മാര്‍ച്ച് 31 നാണ് സമ്മര്‍ സമയം ക്രമീകരിക്കുന്നത്.

എന്നാല്‍ 2021 ല്‍ ഈ ക്രമീകരണം നിര്‍ത്തലാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റില്‍ വോട്ടെടുപ്പിലൂടെ വ്യക്തമാക്കിയെങ്കിലും വിഷയത്തിന്‍റെ തീരുമാനം ഇപ്പോഴും നീണ്ടുപോവുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button