സംരക്ഷിത പക്ഷികളെ വേട്ടയാടുന്ന ടിക് ടോക്ക് വീഡിയോ പുറത്ത്; വൻ പ്രതിഷേധം

മാൾട്ടയിലെ സംരക്ഷിത പക്ഷികളെ വേട്ടയാടുന്ന ടിക് ടോക്ക് വീഡിയോ പുറത്ത്. വിക്ടോറിയഓൺതെറോക്ക് എന്ന ടിക് ടോക്ക് അകൗണ്ടിൽ നിന്നാണ് വീഡിയോ അപ്‌ലോഡ് ചെയ്‌തതിരിക്കുന്നത്ത്. പക്ഷികളെ വേട്ടയാടുന്ന വീഡിയോ ടിക് ടോക്കിൽ അപ്‌ലോഡ് ചെയ്‌തതിനെ തുടർന്ന് വൻ പ്രതിഷേധമാണ് ഉയർന്നിരുന്നത്ത്.
ടിക് ടോക്കിന്റെ കമന്റിൽ വേട്ടയാടപെടുന്ന പക്ഷി ഇനങ്ങളെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ ഉയർന്നു. ചില കമന്റിൽ വേട്ടയാടപെടുന്ന പക്ഷികൾ ഫ്ലമിംഗോകളാകാമെന്നാണ് പറയുന്നത്. ഫ്ലമിംഗോകളാകളെ കർശനമായി സംരക്ഷിക്കപ്പെട്ടിട്ടുള്ളതും വെടിവയ്ക്കുന്നത് നിയമവിരുദ്ധവുമാണ്. സംഭവം ചിത്രീകരിച്ച വ്യക്തി ഉടൻ റിപ്പോർട്ട് ചെയ്യാത്തതിന് പലരും വിമർശിച്ചു. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അപ്‌ലോഡ് ചെയ്‌തയാളോട് നേരിട്ട് ബന്ധപ്പെടാൻ ആവശ്യപ്പെട്ടുകൊണ്ട് മാൾട്ട റേഞ്ചർ യൂണിറ്റിന്റെ കമന്റ് ചെയ്തിട്ടുണ്ട്.
ചിലർ ക്ലിപ്പിൽ പക്ഷി വേട്ട കാണിക്കുന്നില്ല എന്നും ഈ ക്ലിപ്പ് എഡിറ്റ് ചെയ്‌തതാകാമെന്നും ശബ്ദങ്ങൾ വ്യാജ വെടിക്കോപ്പുകളോ വെടിക്കെട്ടുകളോ ആയിരിക്കാമെന്നും അഭിപ്രയപ്പെട്ടു.