കേരളം
ഓണത്തിന് തൃശൂരിൽ പുലിയിറങ്ങും; സർക്കാർ അനുമതി നൽകി

തൃശൂർ : ഓണാഘോഷത്തിന്റെ ഭാഗമായുള്ള പുലിക്കളിയ്ക്ക് സർക്കാർ അനുമതി നൽകി. കഴിഞ്ഞവര്‍ഷം അനുവദിച്ച അതേ തുകയില്‍ പുലിക്കളി നടത്താനാണ് സർക്കാർ അനുമതി നല്‍കിയിരിക്കുന്നത്.
ഇത്തവണ പുലികളി ഒഴിവാക്കാൻ തൃശൂർ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. പിന്നാലെ വലിയ പ്രതിഷേധവുമുയർന്നിരുന്നു.
ശേഷം പുലികളിക്ക് അനുമതി തേടി തൃശൂർ മേയർ സർക്കാരിന് കത്തയച്ചതോടെയാണ് അനുമതി ലഭിച്ചത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പുലികളി ഒഴിവാക്കാൻ കോർപ്പറേഷൻ തീരുമാനിച്ചിരുന്നത്.