കേരളം
കൊട്ടാരക്കരയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു

കൊല്ലം : കൊട്ടാരക്കര നീലേശ്വരത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. കൊട്ടാരക്കര നീലേശ്വരം സ്വദേശി വിജിൽ (27), പാലക്കാട് സ്വദേശി സഞ്ജയ് (23), ആറ്റിങ്ങൽ സ്വദേശി അജിത്ത് (28) എന്നിവരാണ് മരിച്ചത്.
ഉച്ചയ്ക്ക് രണ്ടുമണിയോടെ അമ്പലത്തുംകാല റോഡിൽ നീലേശ്വരം ഗുരുമന്ദിരത്തിന് സമീപത്തു വെച്ചായിരുന്നു അപകടമുണ്ടായത്. ബുള്ളറ്റ് ബൈക്കും എതിരെ വന്ന മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പാലക്കാട് സ്വദേശി അക്ഷയ് എന്ന യുവാവിന് പരിക്കേറ്റിട്ടുണ്ട്.
അജിത്, സഞ്ജയ് എന്നിവർ കൊട്ടാരക്കരയിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. വിവാഹ വീട്ടിലെത്തിയ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കുകളിൽ ഒരെണ്ണം എതിരെ വന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട സ്ഥലത്ത് തന്നെ മൂന്നുപേരും മരിച്ചു.