കേരളം
ഇടുക്കിയിൽ സ്കൂൾ ബസ് കയറി മൂന്ന് വയസുകാരന് ദാരുണാന്ത്യം

ഇടുക്കി : ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് കയറി വിദ്യാർഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂളിലെ ഹെയ്സൽ ബെൻ ആണ് മരിച്ചത്. ചെറുതോണി സ്വദേശിയാണ്. സ്കൂൾ മുറ്റത്ത് വച്ചാണ് അപകടം ഉണ്ടായത്. കുട്ടികളെ ഇറക്കിയ സ്കൂൾ ബസ് പിന്നോട്ട് എടുത്തപ്പോൾ ആയിരുന്നു അപകടം. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഒരു വിദ്യാർഥിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.



