മാൾട്ടാ വാർത്തകൾ
അനധികൃത താമസം : പാക് പൗരനടക്കം മൂന്നു പേർ പിടിയിൽ
മൂന്നു അനധികൃത താമസക്കാരെ മാൾട്ടീസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രാഫിക് പരിശോധനയ്ക്കിടെയാണ് മൂന്ന് മൂന്നാം രാജ്യ പൗരന്മാരെ കസ്റ്റഡിയിലെടുത്തതെന്നും അവരെ സ്വരാജ്യത്തേക്ക് തിരിച്ചയക്കുമെന്നും പൊലീസ് അറിയിച്ചു. ട്രിക് ഗാരിബാൾഡിയിൽ ട്രാഫിക് പരിശോധനയ്ക്കിടെ പാകിസ്ഥാൻ, സിറിയ, ഘാന എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരാണ് കസ്റ്റഡിയിലായത്. അവരെ തടങ്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയാതായി പൊലീസ് പറഞ്ഞു.