കേരളം
ഇടുക്കിയില്‍ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

ഇടുക്കി : മറയൂരില്‍ ട്രാവലര്‍ മറിഞ്ഞ് മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. കടയ്ക്കലില്‍ നിന്നും മറയൂരിലേക്ക് എത്തിയ വിനോദസഞ്ചാരികളുടെ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. സനിക(14), അര്‍ണബ് (16), ഡ്രൈവര്‍ രതീഷ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനാറ് പേരാണ് ട്രാവലറില്‍ ഉണ്ടായിരുന്നത്.