അന്തർദേശീയം

സൗദി വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്

റിയാദ് : സൗദി അറേബ്യയില്‍ വിമാനത്താവളങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ജിസാന്‍ കിങ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നജ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെയാണ് ആക്രമണമുണ്ടായത്.

തിങ്കളാഴ്ച വൈകുന്നേരം ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും നേരിയ തോതില്‍ വസ്തുവകകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ആക്രമണങ്ങളില്‍ ഇരു വിമാനത്താവളങ്ങളിലും നാശനഷ്ടങ്ങള്‍ സംഭവിച്ചതായും ജിഎസിഎ വ്യക്തമാക്കി.

ആക്രമണത്തെ തുടര്‍ന്ന് എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകളും സുരക്ഷാ സേനയും ഉടന്‍ തന്നെ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി ആവശ്യമായ വൈദ്യസഹായം നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തിലുണ്ടായ നഷ്ടങ്ങള്‍ വിലയിരുത്തി വരികയാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ സിവില്‍ ഏവിയേഷന്‍ സംവിധാനത്തിന്റെ സുരക്ഷയും പ്രവര്‍ത്തനക്ഷമതയും നിലനിര്‍ത്തുന്നതിനുമുള്ള ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അതോറിറ്റി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button