കേരളം
തിരുവനന്തപുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം

തിരുവനന്തപുരം : നെടുമങ്ങാടാണ് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. ഉഴമലയ്ക്കല്‍ സ്വദേശികളായ ശ്രീലാല്‍, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
നെടുമങ്ങാട് – ആര്യനാട് റോഡില്‍ കുളപ്പട സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. അമിത വേഗതയിലെത്തിയ ബൈക്കുകള്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഇരു ബൈക്കുകളും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.



