
എറണാകുളം : ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി. പറവൂർ കവലയിലെ അനാഥാലയത്തിൽ നിന്നാണ് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കാണാതായത്. അനാഥാലായത്തിന്റെ അധികൃതർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.