ദേശീയം
ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മുന്ന് സൈനികര്‍ മരിച്ചു, പതിനഞ്ച് പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉദ്ദംപൂര്‍ ജില്ലയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മുന്ന് സൈനികര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം നഷ്ടമായ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.
ബസന്ത് ഗരില്‍ നിന്ന് ഒരു ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു സൈനികര്‍. കദ്വ പ്രദേശത്തുവച്ച് രാവിലെ പത്തരയോടെ സേനയുടെ 187-ാം ബറ്റാലിയനില്‍ പെട്ട വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ 23 പേര്‍ ഉണ്ടായിരുന്നു.
രണ്ടുപേര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പതിനാറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പലരുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.