അന്തർദേശീയം

ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു

ടെൽ അവീവ് : ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു. കല്ലമ്പലം ചെമ്മരുതി ഗുരുമുക്കിൽ എസ്.എസ്. ഭവനിൽ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. ഇസ്രയേലിലെ ടെൽ അവീവിൽ നിർമാണ തൊഴിലാളിയായിരുന്നു. ഇസ്രയേലിലെ മലയാളി കൂട്ടായ്മയാണ് സുരേഷിന്‍റെ മരണം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല.

അവസാനം വീട്ടിലേക്ക് അയച്ച ശബ്ദ സന്ദേശത്തിൽ താമസ സ്ഥലത്തിന് പുറത്ത് ബോംബിങ് നടക്കുന്നതായി സുരേഷ് പറഞ്ഞിരുന്നു. സാധനങ്ങൾ വാങ്ങാൻ പോവുകയാണെന്നും സുരേഷ് പറഞ്ഞിരുന്നു. പിന്നീട് സുരേഷിനെക്കുറിച്ച് കുടുംബത്തിന് വിവരം ലഭിച്ചിരുന്നില്ല. കൂടുതൽ വിവരങ്ങൾക്കായി എംബസി വഴി അന്വേഷണം തുടരുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു. രണ്ടു വർഷമായി സുരേഷ് ഇസ്രയേലിലാണ്. ഭാര്യ ചിത്ര കുവൈത്തിലാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button